പെട്രോളൊഴിച്ച് തീ കൊളുത്തി അത്യാ സന്ന നിലയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

Estimated read time 0 min read

വിവാഹം നടക്കാത്തതിലുള്ള വിഷമത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി അത്യാ സന്ന നിലയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി.ഈ മാസം 10നാണ് അടിമാലി സെന്റർ ജംഗ്ഷനിൽ വച്ച് പെട്രോളൊഴിച്ചു തീ കൊളുത്തിയ പണിക്കൻ കുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ആത്മഹത്യ ശ്രമത്തിൽ ഇയാൾക്ക് തൊണ്ണൂറ് ശതമാനം പൊളളലേറ്റിരുന്നു.  ജിനീഷ്.

മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്. ഇരുവരും വിവാഹം കഴി ച്ചിട്ടില്ല. വിവാഹം നടക്കാത്തതിലുള്ള വിഷമമാണ് ഇയാൾക്ക് എന്ന് പല സുഹൃത്തു ക്കളോടും ഇയാൾ വിഷമം പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പി ച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലു കളിൽ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്.

You May Also Like

More From Author