ചിറക്കടവ് പഞ്ചായത്തിന്‍റെ കേരളോത്സവം പരിപാടിക്ക് തുടക്കമായി

Estimated read time 1 min read

ചിറക്കടവ് പഞ്ചായത്തിന്‍റെയും യുവജനക്ഷേമ ബോർഡിന്‍റെയും നേതൃത്വത്തിൽ കേ രളോത്സവം പരിപാടിയുടെ ഭാഗമായി കലാകായിക മത്സരങ്ങൾക്ക് തുടക്കമായി. കു ന്നുംഭാഗം ഗവൺമെന്‍റ്  സ്കൂൾ മൈതാനത്ത് ആരംഭിച്ച ഗെയിംസ് മത്സരങ്ങൾ പഞ്ചായ ത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ ആന്‍റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, അന്പിളി ശിവദാസ്, ഷാക്കി സജീവ്, ലീന കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. അത്‌ലറ്റിക് മത്സരങ്ങൾ കുന്നുംഭാഗം ഗവൺമെന്‍റ് ഹൈസ്കൂളിലും 21ന് രചന മത്സരങ്ങൾ പഞ്ചായത്ത് ഓഫീസ് ഹാളിലും 29ന് കലാമത്സരങ്ങൾ പൊൻകുന്നം മഹാത്മഗാന്ധി ടൗൺഹാളിലും നടക്കും.

You May Also Like

More From Author