ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ആയിരുന്നുവെന്ന് മുൻ രാ ജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ: പിജെ കുര്യൻ. ഇ.ടി, സിബിഐ അടക്കമുള്ള സംവിധാ നങ്ങൾ ഉപയോഗിച്ച് കൊണ്ട് കോർപ്പറേറ്റ് കമ്പനികളെ എല്ലാം മുൾമുനയിൽ നിർത്തി യിരിക്കുകയാണ്. പൗരത്വത്തിന് മതം മാന ദണ്ഡമാകുന്നത് മഹത്തായ ഇൻഡ്യൻ ഭര ണഘടന എക്കാലത്തും ഉയർത്തി പിടിച്ചുള്ള മതേതരത്വത്തിന് എതിരാണെന്നും അ ദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്ഥിതി വിത്യസ്തമല്ല.അഴിമതിയും ധൂർത്തുമാണ് ഈ ഗവർമെന്റിന്റെ മുഖമുദ്ര.

തിരുവല്ല നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വ ഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുഖ്യ പ്രഭാ ഷണം നടത്തി. ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറബിൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴംകുളം മധു, ജയ്സൺ ജോ സഫ്, പന്തളം സുധാകരൻ,യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ജോസഫ് എം.പുതുശ്ശേരി Ex. MLA, പി.ജി.പ്രസന്നകുമാർ, റജി തോമസ്, സതീഷ് ചാത്തങ്കേരി, കുഞ്ഞു കോശി പോൾ, പി.എം അനീർ, വർഗീസ് ജോൺ, ഈപ്പൻ കുര്യൻ തുടങ്ങിയ വർ പ്രസംഗിച്ചു