പൊന്‍കുന്നം:ജനമൈത്രി പോലീസിന്റെ ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ചുക്ക് കാപ്പി വിതരണം ഗവ ചീഫ് വിപ്പ്  ഡോ. എന്‍.ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആര്‍.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കാ ഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എന്‍.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്തംഗങ്ങളായ ഐ.എസ്.രാമചന്ദ്രന്‍,കെ.എ.എബ്രഹാം, പൊന്‍കുന്നം എ സ്.എച്ച്.ഒ.  ടി.ദിലീഷ്, ചിറക്കടവ് വില്ലേജ് ഓഫീസര്‍ ടി.ഹാരിസ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജയകുമാര്‍ കുറഞ്ഞിയില്‍,അഭിലാഷ് ചന്ദ്രന്‍, കെ.ബാലച ന്ദ്രന്‍,ഷാജി നെല്ലപ്പറമ്പില്‍, പി.എം.സലിം, കെ.എം.ദിലീപ്,ജനമൈത്രി അംഗം എ.ആ ര്‍.സാഗര്‍,കണ്‍വീനര്‍ പി.പ്രസാദ്,എന്നിവര്‍ സംസാരിച്ചു.പൊന്‍കുന്നം പോലീസ് സ്റ്റേ ഷന് മുന്‍പിലാണ് ചുക്ക് കാപ്പി വിതരണ കേന്ദ്രം.ദീര്‍ഘദൂര യാത്ര ചെയ്ത് എത്തുന്ന അ യ്യപ്പഭക്തര്‍ക്കും  ഡ്രൈവര്‍മാര്‍ക്കും വിശ്രമം നല്‍കുന്നതിലൂടെ വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.തീര്‍ത്ഥാടകര്‍ക്ക് പ്രാ ഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.