കനത്ത ചൂടിൽ ആവേശം ചോരാതെ തോമസ് ഐസക്കിന്റെ പര്യടനം

Estimated read time 0 min read

പൊൻകുന്നം :പത്തനംതിട്ടയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ:തോമസ് ഐസ ക്കിൻ്റെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പള്ളിക്കത്തോട് പഞ്ചായത്തിലെ ഇളമ്പള്ളി വെങ്ങലാത്തുവയലിൽ നിന്ന് ആവേശകരമായ തുടക്കം.ഗവ.ചീഫ്.വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പര്യടനത്തിൽ ഉടനീളം ചീഫ് വിപ്പും ഒപ്പമുണ്ടാ യിരുന്നു.

പള്ളിയ്ക്കത്തോട്, വാഴൂർ, ചിറക്കടവ് പഞ്ചായത്തുകളിൽ ആദ്യഘട്ട പര്യടനം പൂർ ത്തിയാക്കി.കൊച്ചു കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറുക്കണക്കിന് ആളുകളാ ണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയ്ക്കായി കത്തുന്ന വേനൽ ചൂടിനെയും അവ ഗണിച്ച് കാത്ത് നിന്നത്.സ്വീകരണ കേന്ദ്രങ്ങളിൽ പടക്കങ്ങൾ പൊട്ടിച്ചും മുദ്രാവാക്യ ങ്ങളുമായി പര്യടനത്തിൻ്റെ ആവേശം പ്രവർത്തകർ വാനോളമുയർത്തി. ആശയപ്രചര ണ നാടക സംഘം, നാടൻപാട്ട്, വാദ്യമേളങ്ങൾ എന്നിവ പര്യടനത്തിന് കൊഴുപ്പേകി. നൂറ് കണക്കിന് യുവതി യുവാക്കൾ അണിനിരന്ന ഇരുചക്രവാഹനറാലിയും ഒപ്പമു ണ്ടായിരുന്നു.

മൂന്ന് പഞ്ചായത്തുകളിലായിട്ട് 35 കേന്ദ്രങ്ങളിലാണ് പര്യടനം നടന്നത്.നേതാക്കളായ എ.വി.റസൽ,കെ.ജെ.തോമസ്, വി.ബി.ബിനു, കെ.എം.രാധാകൃഷ്ണൻ, റെജി സെക്കറി യ, ഗിരീഷ്.എസ്.നായർ,ഷെമീം അഹമ്മദ്, ടി.സി.മാത്തുക്കുട്ടി,ബി.സുരേഷ് കുമാർ, ജെയ്ക്.സി.തോമസ്, വി.ജി.ലാൽ,സുഭാഷ്.പി.വർഗീസ്,എ.എം.മാത്യു ആനിത്തോട്ടം, എം.എ.ഷാജി,പി.എ.താഹ,ടി.എൻ.ഗിരീഷ് കുമാർ,രാജൻ ചെറുകാപ്പള്ളിൽ, എസ്. ബിബിൻ തുടങ്ങിയവർ നേതൃത്വം നൽകി. പള്ളിയ്ക്കത്തോട്ടിൽ നടന്ന ഉദ്ഘാടന യോഗത്തിൽ എം.എസ്.സജീവ് അധ്യക്ഷത വഹിച്ചു. സി.കെ.വിജയകുമാർ, ജോസ്. പി.ജോൺ, സുനിൽ കുന്നക്കാട്ട്,എം.എൻ.കൃഷ്ണപിള്ള,പി.ജി.രാജു, ജില്ലാ പഞ്ചായത്തം ഗം ടി.എൻ.ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.ടി.എസ്.ശ്രീജിത്ത്,ആന്റണി മാർട്ടിൻ, ജെയിംസ്.പി.സൈമൺ, ഹേമലത പ്രേംസാഗർ, ശരത് മണിമല എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.പൊൻകുന്നം അട്ടിക്കൽ കവലയിൽ ആദ്യദിന പര്യടനം സമാപിച്ചു.പൊൻകുന്നം പഴയചന്ത മുതൽ കെ.വി.എം.എസ് കവല വരെ ഡോ റോഡ് ഷോയും നടന്നു.

You May Also Like

More From Author