വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്.ശ്രീജിത്ത് രാജിവച്ചു. എൽഡിഎഫിലെ മുൻധാരണ ധാരണപ്രകാരമാണ് രാജി. വെള്ളാവൂർ പഞ്ചായത്ത് സെക്രട്ട റി ഇൻ ചാർജ് വി.കെ മാലിനി മുമ്പാകെ രാവിലെ 11.55 നാണ് ശ്രീജിത്ത് രാജി സമർപ്പിച്ചത്. സി.പി.ഐ എം പ്രതിനിധി ആയിരുന്നു ടി.എസ്.ശ്രീജിത്ത്.

അടുത്ത ഒന്നര വർഷം സി.പി.ഐക്കാണ് പ്രസിഡൻ്റ് സ്ഥാനം ലഭിക്കുക. 13 അംഗ പഞ്ചായത്തിൽ സി.പി.എം 4 സിപിഐ 2 ബി.ജെ.പി 3 കോൺഗ്രസ് 2 കേരള കോ ൺഗ്രസ് എം 1 സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില.
കഴിഞ്ഞ ദിവസം ഭരണ പഞ്ചായത്ത് ഭരണ സമിതിയുടെ മൂന്ന് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഭരണ സമിതി നടത്തിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് വിലയിരുത്തുവാനും ഇനി ഏറ്റെടുക്കേണ്ട വികസന ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുവാനുമാണ് പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കിയത്. പഞ്ചായത്ത് ഭരണസമിതികളിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് തയാറാക്കുന്നത്.

+ There are no comments
Add yours