ആൻ്റോ ആൻറണിയുടെ രണ്ടാം ഘട്ട പ്രചരണ പരിപാടികൾ നാലാം തീയതി മുതൽ

Estimated read time 1 min read

യു.ഡി.എഫ് സ്ഥാനാർത്ഥി ആൻ്റോ ആൻറണിയുടെ രണ്ടാം ഘട്ട പ്രചരണ പരിപാടി കൾ നാലാം തീയതി മുതൽ ആരംഭിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയ ർമാൻ സി. വി.തോമസ്കുട്ടി കൺവീനർ ജിജി അഞ്ചാനി, സെക്രട്ടറി മുണ്ടക്കയം സോമ ൻ, മീഡിയ കോ – ഓർഡിനേറ്റർമാരായ പി.എ ഷെമീർ, ടി.എ.ഷിഹാബുദ്ദീൻ, പ്രൊഫ. റോണി.കെ.ബേബി എന്നിവർ അറിയിച്ചു.ആദ്യ ഘട്ടത്തിൽ ബൂത്ത്, മണ്ഡലം നേതൃ യോഗങ്ങളും നിയോജകമണ്ഡലം കൺവെൻഷനും പൂർത്തിയാക്കി.

സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയുമായുള്ള ഒന്നാം ഘട്ട ഭവന സന്ദർശനം നാളെ (02. 04.24) പൂർത്തിയാകും.സ്ഥാനാർത്ഥി കാഞ്ഞിരപ്പള്ളി,ചിറക്കടവ്,വാഴൂർ പഞ്ചായത്തി ലെ പൗരപ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളിലും  ഫാക്ടറികളിലും എത്തി വോട്ട് അ ഭ്യർത്ഥിച്ചിരുന്നു.രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 5, 6,7 തീയതികളിൽ വി പുലമായ യു.ഡി.എഫ് മണ്ഡലം കൺവെൻഷനുകൾ നടത്തും.കൺവൻഷനുശേഷം രണ്ടാംഘട്ട ഭവന സന്ദർശനം ആരംഭിക്കും.കഴിഞ്ഞ 15 വർഷക്കാലം എം.പി എന്ന നി ലയിൽ നിയോജക മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ രേഖകൾ ജനങ്ങൾക്ക് നൽകും.മൂന്നാം ഘട്ടത്തിൽ വിപുലമായ കുടുംബ സംഗമങ്ങൾ നടത്തും. നാലാം ഘട്ടത്തിൽ  സ്ഥാനാർത്ഥിയുടെ  പര്യടനവും യുവജന സംഘടനകളുടെ നേ തൃത്വത്തിൽ റോഡ് ഷോയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You May Also Like

More From Author