വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

Estimated read time 1 min read

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു. പൈക ഏഴാം മൈലിൽ സ്വദേശിയായ 7 വയസുകാരിയാണ് മരിച്ചത്. കുരുവിക്കൂട് SDLP സ്കൂ ളിലെ 2 ക്ലാസ് വിദ്യാർത്ഥിനിയായ ആത്മജ അരുൺ ആണ് മരിച്ചത്. ആളുറുമ്പ് വടക്ക ത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളാണ്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്.അണലിയാണ് കടിച്ചതെ ന്നാണ് നിഗമനം.കുട്ടിയുടെ കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

You May Also Like

More From Author