മൈസൂരുവില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി, കൊ ല്ലം സ്വദേശികളായ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.കൊല്ലം സ്വദേശി അശ്വിൻ പി നായർ (19), മൈസൂരിൽ സ്ഥിര താമസമാക്കിയ കാഞ്ഞിരപ്പള്ളി സ്വദേ ശി ജീവൻ ടോം (19) എന്നിവരാണ് മരിച്ചത്.

ആകാശവാണി മൈസുരു സ്റ്റേഷൻ ഓഫിസർ കാഞ്ഞിരപ്പള്ളി കടൂക്കുന്നേൽ ടോം ജോസഫിന്റെ പുത്രനാണ് ജീവൻ ടോം. ഇരുവരും മൈസൂരു അമൃത വിദ്യാപീഠത്തി ലെ അവസാന വർഷ ബിബിഎ വിദ്യാർത്ഥികളാണ്.

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.മൈസൂരു കുവെമ്ബുവിലാണ് സംഭവം. താമസ സ്ഥലത്ത് നിന്നും കണ്ണൂരി ലേക്ക് പോകവെയായിരുന്നു അപകടം. ഇരുവരും സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരി ച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജീവൻ്റെ സംസ്കാരം മൈസൂരിൽ നടക്കും.അശ്വിൻ്റെ മൃതദേഹം നാട്ടിലെത്തിക്കും.