ജനുവരി 20ന് കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരായി ഡിവൈഎഫ്ഐ നേ തൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണത്തിനായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്ലാഷ് മോബ് മുണ്ടക്കയത്ത് അര ങ്ങേറി.ഡിവൈഎഫ്ഐയുടെ വനിതാ കലാ വിഭാഗമായ സമയാണ് പരിപാടി സംഘ ടിപ്പിച്ചത്.
മുണ്ടക്കയം  പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.  ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി റിനോസ് രാജേഷ്, അർച്ചന സദാശിവൻ, എം ജി രാജു, ഹരികുമാർ, രജീന്ദ്രൻ എന്നിവർ പങ്കെടുത്തു.