പമ്പ മേഖലയിൽ അലഞ്ഞു തിരിഞ്ഞു നടന്ന അൻപതോളം കാട്ടുപന്നികളെ പാചക വാതക സിലിണ്ടർ കൊണ്ടുവരുന്ന വലിയ ലോറിയിൽ കൊണ്ടുവന്ന് കോരുത്തോട്ടി ലെ കൊമ്പുകുത്തിയിലും ചെന്നാപ്പാറയിലുമുള്ള ജനവാസ മേഖലയിൽ അഞ്ചു ദിവ സം മുമ്പ് ഇറക്കിവിടുകയായിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് കോരുത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നത്.

രാവിലെ പത്തിന് മൂക്കoപെട്ടിയിൽ നിന്നും എഴുകുംമണ്ണിലേക്കുള്ള ഓഫീസിലേക്കു ള്ള മാർച്ച് ആരംഭിക്കും. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേ ഷ് ഉൽഘാടനം ചെയ്യും. എൽഡിഎഫ് കോരുത്തോട് മണ്ഡലം കൺവീനർ സികെ മോഹനൻ, സിപിഐഎം കോരുത്തോട് ലോക്കൽ സെക്രട്ടറി പികെ സുധീർ, കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം വിഎൻ പീതാംബരൻ, കെബി രാജൻ, പി സി സെബാസ്ത്യൻ എന്നിവർ പങ്കെടുക്കും