സ്‌കൂൾ മൈതാനത്തുനിന്ന് വെള്ളമൊഴുകിയെത്തുന്നത് ദേശീയപാതയിലേക്ക്

Estimated read time 0 min read

പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ വിശാലമായ മൈതാനത്തെ മഴവെള്ളം മുഴുവൻ ദേശീയപാതയിലേക്ക് ഒഴുകിയെത്തി യാത്ര ദുരിതമായി. വെ ള്ളം റോഡിലേക്ക് ഒഴുകും വിധമാണ് മതിലിന്റെ വിടവുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓടയുടെ സ്ലാബിന് മുകളിൽ വീഴുന്ന റോഡിലാകെ നിരന്ന് ഒഴുകി റോഡ് തകരുന്നതിനിടയാക്കുന്നു.

ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടൽ മൂലം പതിവായി അറ്റകുറ്റപ്പണികൾക്ക് കുഴിയെടുക്കാറുള്ളതാണിവിടെ. അതിനുശേഷം കോൺ ക്രീറ്റിങ് നടത്തിയ ഭാഗം മുഴുവൻ ഇത്തരത്തിലുള്ള മഴവെള്ള പാച്ചിലിൽ നശിക്കുകയാണ്. കെ.വി.എം.എസ്.കവല പിന്നിട്ട് ദേശീയപാതയിലൂടെ ഏറെ ദൂരം മഴവെള്ളം കുത്തിയൊഴുകി റോഡിന് നാശം വിതയ്ക്കുന്നുണ്ട്. ഓവുചാലിൽ പൈപ്പ് സ്ഥാപിച്ച് ഓടയിലേക്ക് വെള്ളമൊഴുകും വിധം തുറന്നുവെച്ചാൽ പ്രശ്‌നപരിഹാരമാകും.

You May Also Like

More From Author

+ There are no comments

Add yours