യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഐ എൻ ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റം പരിപാടി സംഘടിപ്പിച്ചു
തണ്ണിത്തോട് ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന നിര വധി പ്രശ്നങ്ങൾ ചർച്ച ചെയ്തു.  കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ജീവിതം ദുഷ്കരമായ തിനെക്കുറിച്ചായിരുന്നു കൂടുതൽ പരാതികൾ. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുക മാത്രമല്ല കർഷകർക്ക് നേരെ നടത്തുന്ന ആക്രമണവും ഭീതി പരത്തുന്നതായി നാട്ടു കാർ പറഞ്ഞു. മൂന്നു ദിവസം മുൻപാണ് ഏഴാം തലയിൽ കുളിക്കാനിറങ്ങിയ ആളെ കാട്ടാന കൊലപ്പെടുത്തിയത്. തൊഴിലുറപ്പു തൊഴിലാളികൾ അവർ നേരിടുന്ന നിര വധി പ്രശ്നങ്ങളെപ്പറ്റിയും സ്ഥാനാർഥിയോടു പറഞ്ഞു.

ക്ഷേമ പെൻഷൻ മുടങ്ങുന്നതിനെപ്പറ്റിയായിരുന്നു കൂടുതലും പരാതി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലിയും വേലയും വർദ്ധിപ്പിക്കണമെന്ന ആവശ്യമായിരുന്നു സം ഘടന നേതാവായ എൽഎം മത്തായി ഉന്നയിച്ചത്. മലയോരവാസികളുടെ ജീവിത പ്ര ശ്നങ്ങളിൽ മുൻകാലങ്ങളിലും താൻ സജീവമായി ഇടപെട്ടിരുന്നതായും തുടർന്നും എ ല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്നും സ്ഥാനാർഥി ആൻ്റോ ആൻ്റണി ഉറപ്പു നൽകി.

ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹി ച്ചു.ഹരികുമാർ പൂതങ്കര, എലിസബേത്ത് അബു, എസ്.വി പ്രസന്നകുമാർ, ആർ. ദേവ കുമാർ,വി എൻ ജയകുമാർ, ജി. ശ്രീകുമാർ, എം.വി അമ്പിളി, ഷാജി.കെ.സാമൂവൽ, സുരേഷ് കുഴു വേലിൽ അജയൻപിള്ള, ബിജുമാത്യു, സജി കളക്കാട്ട്, എൽ.എം മത്താ യി, ബാബു പരുമല,കെ.എ കുട്ടപ്പൻ, പൊന്നച്ചൻ കടംപാട്ട്, കെ.ആർ ഉഷ എന്നിവർ പ്രസംഗിച്ചു.