ശബരി വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ വിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍

Estimated read time 0 min read
Share :

എരുമേലി ശബരി വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ വിജ്ഞാപനം രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കും. മുന്‍ വിജ്ഞാപന ത്തിലെ ന്യൂനതകള്‍ പരിഹരിച്ച് സാമൂഹികാഘാത പഠനം വീണ്ടും നടത്തും. ചെറുവള്ളി എസ്‌റ്റേറ്റിന്‍റെ കൈവശക്കാരായ ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴിലുള്ള അയ ന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയ സാഹചര്യത്തിലാണ് തുടര്‍ നടപടികള്‍.

സാമൂഹിക ആഘാതപഠനം സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ച് നടത്തുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. 441 കൈവശക്കാരുടെ 1000.28 ഹെക്ടര്‍ ഏ റ്റെടുക്കാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിച്ചതും ചട്ടവിരു ദ്ധമായാണെന്ന വാദം അംഗീകരിച്ചാണ് നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്നതില്‍ കോടതി യി ല്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

സര്‍ക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹികാഘാത പഠനം നടത്തിയ സെന്‍റര്‍ ഫോര്‍ മാനേജ്‌മെന്‍റ് ഡെവലപ്‌മെന്‍റ് സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സിയാണെന്നും സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും ഹര്‍ജിക്കാര്‍ കുറ്റപ്പെടു ത്തി. 579 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്നും ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടി ല്‍ പറയുന്നു. എസ്റ്റേറ്റിന് പുറത്ത് താമസിക്കുന്ന 358 കുടുംബങ്ങളും ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളും ഉള്‍പ്പെടെയാണ് 579 കുടുംബങ്ങള്‍.

എരുമേലി പഞ്ചായത്ത് നാലാം വാര്‍ഡാണ് പ്രധാനമായും ചെറുവള്ളി എസ്റ്റേറ്റ്. അഞ്ചാം വാര്‍ഡില്‍ കാരിത്തോട്, ഒഴക്കനാട്, ഓരുങ്കല്‍ക്കടവ് പ്രദേശങ്ങളിലെ 200 ഏക്കറും അധികമായി ഏറ്റെടുക്കുന്നുന്നുണ്ട്. സ്വത്ത് വിട്ടുകൊടുക്കേണ്ടി വരുന്നവരെയും എസ്‌റ്റേറ്റ് തൊഴിലാളികളെയും നേരില്‍കണ്ട് ഓരോ വീടും നിര്‍മിതി കളും കൃഷികളും പരിശോധിക്കും. കുടുംബാംഗങ്ങളുടെ എണ്ണം, ജീവിതമാര്‍ഗം, അഭിപ്രായങ്ങള്‍, വീടിന്‍റെ നിലവാരം, ഭൂമിയുടെ ഉടമസ്ഥത, കൃഷികള്‍ തുടങ്ങി യ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. ഇതിനുശേഷം ദേശവാസികളെ വിളിച്ചുകൂട്ടി പരാതികള്‍ക്കും ആശങ്കകൾക്കും മറുപടി നല്‍കും.

Share :

You May Also Like

More From Author

+ There are no comments

Add yours