വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിനുള്ള അവാർഡ് അമൽജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബിന്…
സമൂഹത്തിനുതകുന്ന രീതിയിൽ  സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി രൂപീ കരിക്കപ്പെട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രൊഫഷണൽ സ്ഥാപനമായ IEEEയുടെ ബാംഗ്ലൂർ ചാപ്റ്ററിന്റെ വിദ്യാഭ്യാസ മേഖലയിലെ മികച്ച സേ വനത്തിനുള്ള ഈ വർഷത്തെ അവാർഡ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയ റിംഗ് കോളേജ് പ്രിൻസിപ്പലായ ഡോ.ലില്ലിക്കുട്ടി ജേക്കബിന്.ആശയവിനിമയ രംഗ ത്തെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലയിലെ മികച്ച സംഭാവനയ്ക്കാണ് അവാർഡ്. ബന്ധപ്പെട്ട മേഖലയിലെ സാമൂഹ്യ പ്രസക്തിയുള്ള ഇടപെടലുകൾ, നൂതന മായ ഗവേഷണ പ്രവർത്തനങ്ങൾ , അവക്ക് നേതൃത്വം നൽകൽ തുടങ്ങിയ ഘടകങ്ങ ളാണ് ഡോ ലില്ലിക്കുട്ടി ജേക്കബിനെ പുരസ്കാരത്തിന് അർഹയാക്കിയത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കാലിക്കറ്റിലെ ഇലക്ട്രോണിക്സ് വി ഭാഗം മുൻ അദ്ധ്യാപിക കൂടിയായ ഡോ ലില്ലിക്കുട്ടി. ആശയവിനിമയ രംഗത്തും നെ റ്റ്വർക്കിംഗ് മേഖലയിലും ഇതിനോടകം തന്നെ നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടീച്ചറുടെ കീഴിൽ 27 പേര് ഗവേഷണം പൂർത്തീകരിച്ചിട്ടുണ്ട്. മി കച്ച അധ്യാപികക്കുള്ള അവാർഡുകൾ, മികച്ച ഗവേഷണ ഗൈഡിനുള്ള അവാർഡ് തുടങ്ങിയവ  അടക്കം മുൻപും IEEE യുടെ തന്നെ നിരവധി അവാർഡുകൾ ടീച്ചറെ തേ ടി എത്തിയിട്ടുണ്ട്. 1985 മുതൽ വിദ്യാഭ്യാസ മേഖലയിൽ സജീവമായ ടീച്ചർ ഇന്നിപ്പോ ൾ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗവേർണിംഗ് ബോഡി അംഗം ആണ്.
കൂടാതെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളുടെ നിലവാരം വിലയി രുത്തുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള NAAC, NBA പോലെയുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെ എക്സ്പെർട് കമ്മിറ്റി അംഗം കൂടിയാണ്. കഴിഞ്ഞ രണ്ട്‌ വർഷക്കാ ലമായി കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാരമു ള്ള സ്ഥാപനങ്ങളിൽ ഒന്നായ കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേ ജിന് നേതൃത്വം നൽകി വരുന്നു.