ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത് ആലപ്പുഴ ജില്ലയിലാണെന്ന് ആൻ്റോ ആൻ്റണി

Estimated read time 0 min read
Share :

പത്തുവർഷം എംഎൽഎയും പത്തുവർഷം ധനകാര്യ മന്ത്രിയുമായി പ്രവർത്തിച്ചിട്ടും തൊഴിൽ രഹിതർക്കായി ഒന്നും ചെയ്യാനാകാത്ത ആളാണ് എൽഡിഎഫ് സ്ഥാനാർ ത്ഥി തോമസ് ഐസക്ക് എന്നും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത് ആലപ്പുഴ ജില്ലയിലാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി പറഞ്ഞു. എല്ലാ മേഖലകളും തകർത്ത് സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ.

ജനാധിപത്യത്തെ ഇല്ലായ്മ ചെയ്തു രാഷ്ട്രീയ ശത്രുക്കളെ ജയിലിൽ അടക്കാൻ കാത്തി രിക്കുന്നവരാണ് മോദി ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു. വള്ളിക്കോട് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജോൺജി അധ്യക്ഷത വഹിച്ചു. എസ്. വി. പ്രസന്നകുമാർ, റോയ്സ് മല്ലശ്ശേരി, റോബിൻ പീറ്റർ, എ ഷംസുദ്ദീൻ, ദീനാമ്മ റോയ്, ബീന സോമൻ, എലിസബത്ത് എന്നിവർ പ്രസം ഗിച്ചു.

Share :

You May Also Like

More From Author