ആരോഗ്യ, രോഗ പ്രതിരോധ രംഗത്ത് 38 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പ ള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പാറത്തോട് ഹൈറേഞ്ച് ആശുപത്രിയിലേക്കു സൗജന്യമായി നൽകുന്ന പുതിയ ഡയാലിസിസ് യൂണിറ്റിൻ്റെ സമർപ്പണം ചൊവ്വാഴ്ച്ച 10ന് സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.

പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് വിജയമ്മ വിജയലാൽ അധ്യക്ഷത വഹിക്കും. സ്വ രുമ പ്രസിഡൻ്റ് റിയാസ് കാൾടെക്സ് മുഖ്യപ്രഭാഷണം നടത്തും മലനാട്  ഡവലപ്‌മെൻ്റ് സൊസൈറ്റി ഡയറക്ട‌ർ ഫാ.തോമസ് മറ്റമണ്ടയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഹൈറേഞ്ച് ആശുപത്രി എംഡി. കെ.പി.ജമാലുദ്ദീൻ ചികി ത്സാ സഹായ പ്രഖ്യാപനം നട ത്തും. അഡ്‌മിനിസ്ട്രേറ്റർ കെ.എം മുഹമ്മദ് നജീബ്,സ്വരുമ സൊസൈറ്റി സെക്ര ട്ടറി ജോയി മുണ്ടാമ്പള്ളി എന്നിവർ നേതൃത്വം നൽകും.