കാഞ്ഞിരപ്പള്ളി കുന്നേൽ സ്കൂളിൽ എൽപി സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

Estimated read time 1 min read

കാഞ്ഞിരപ്പള്ളി ഗവണ്‍മെന്‍റ് എൽപി സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരം ഭിച്ചു. സ്പോർട്സ് സ്കൂൾ നിർമാണത്തിന്‍റെ ഭാഗമായി സ്കൂൾ വളപ്പിലെ കെട്ടിടങ്ങൾ പൊ ളിച്ചു നീക്കുന്നതിന്‍റെ ഭാഗമായി എൽപി സ്കൂൾ കെട്ടിടം പൊളിച്ചു നീക്കുന്നതിനാലാണ് പുതിയതായി നിർമിച്ച ഹൈസ്കൂൾ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചത്. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡ ന്‍റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ആന്‍റണി മാർട്ടിൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈലജ ടീച്ചർ, ഹൈസ്കൂൾ പ്രതിനിധി സൗദ ടീച്ചർ, കാഞ്ഞി രപ്പള്ളി ബിപിസി അജാസ് വാരിക്കാടൻ, പിടിഎ പ്രസിഡന്‍റ് ടിന്‍റുമോൾ തോമസ് എ ന്നിവർ പ്രസംഗിച്ചു. ബിആർസി ജീവനക്കാർ, അധ്യാപകർ, പിടിഎ അംഗങ്ങൾ എ ന്നിവർ പങ്കെടുത്തു.

എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപ മുടക്കിയാണ് പുതിയ കെട്ടി ടം നിർമിച്ചത്. കുന്നുംഭാഗം സ്‌കൂളിന്‍റെ കൈവശമുള്ള ഏകദേശം ഏഴ് ഏക്കര്‍ വരു ന്ന സ്ഥലത്താണ് സ്പോര്‍ട്‌സ് സ്‌കൂള്‍ സ്ഥാപിക്കുന്നത്.  സ്പോർട്സ് സ്കൂൾ നിർമാണവുമായി ബന്ധപ്പെട്ട് പഴയ കെട്ടിടങ്ങൾ പൊളിച്ച് നിക്കുന്നതിന് ഉത്തരവു ണ്ടായതിനെ തുടർന്നാണ് കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് പ്രവേശിപ്പിച്ചതെന്നും കെട്ടിടത്തിന്‍റെ രണ്ടാം നിലയുടെ നിർമാണം പൂർത്തിയാകുന്നതോടെ വിപുലമായി പ രിപാടി സംഘടിപ്പിക്കുമെന്നും എൻ. ജയരാജ് പറഞ്ഞു.

അഞ്ചു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി 14 ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റാഫ് മുറികള്‍, ലാബുകള്‍, മള്‍ട്ടിമീഡിയ റൂം, ലൈബ്രറി എന്നിവയുള്‍പ്പെടുന്നതാണ് സ്പോര്‍ട്സ് സ്‌കൂള്‍.  ഇന്‍ഡോര്‍ ഉള്‍പ്പടെ രണ്ട് വോളിബോള്‍ കോര്‍ട്ടുകള്‍, ആറു വരിക ളായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, പവലിയന്‍, 25 മീറ്റര്‍ നീന്തല്‍ കുളം, ആണ്‍കുട്ടിക ള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം, മെസ് എന്നിവയടങ്ങുന്നതാണ് സ്പോര്‍ട്സ് സ്‌കൂള്‍.പഴയ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഉ ടൻ കെട്ടിടം പൊളിച്ചു നിക്കുമെന്നും രണ്ടാം നിലയുടെ നിർമാണം പൂർത്തിയാകുന്ന തോടെ എൽപി സ്കൂൾ കൂടി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അ ധികൃതർ അറിയിച്ചു.

You May Also Like

More From Author