വെളിച്ചയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽ 12 പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി വെളിച്ചയാനിയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുമായി കൂ ട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻ പിലെ വളവിലാണ് അപകടമുണ്ടായത്. മൂന്ന് മണിയോടെയായിരുന്നു അപകടം. മുണ്ട ക്കയം ഭാഗത്ത് നിന്ന് കണ്ണൂർ കൊന്നക്കാടിന് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് എതിർദിശയിൽ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള സ്വകാര്യബസിൻ്റെ ശ്രമമാണ് അപകടത്തിനിടയാക്കി യതെന്നും ആക്ഷേപമുണ്ട്.

കെഎസ്ആർടിസിയിൽ ഇടിച്ച സ്വകാര്യ ബസ് റോഡ് വക്കിലെ മാടക്കടയും, റോ ഡരുകിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചാണ് നിന്നത്. ഈ കടയിൽ ഉണ്ടായിരുന്നവർക്കും, ഇരു ബസുകളിലും യാത്ര ചെയ്തിരുന്നവർക്കു മാ ണ് പരുക്കേറ്റത്.ഇവരെ സമീപത്തുള്ള മേരി ക്യൂൻസ് അടക്കമുള്ള സ്വകാര്യ ആശുപ ത്രികളിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എ ത്തിയാണ് ക്രെയിൻ ഉപയോഗിച്ച് കെഎസ്ആർടിസി ബസ് റോഡിൽ നിന്ന് നീക്കിയ ത്.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

സാരമായി പരുക്കേറ്റ വണ്ടിപ്പെരിയാര്‍ ഗ്രാന്‍വി എസ്റ്റേറ്റില്‍ വെള്ളയമ്മ, പാറത്തോട് ഷമീം മന്‍സിലില്‍ ഷഹനാസ് .കെ.ജിന്ന എന്നിവരെ പാറത്തോട് ഹൈറേഞ്ച് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കേറ്റ കടയുടമ വെളിച്ചിയാനി പോത്തനാമല തങ്കച്ചന്‍, മുണ്ടക്കയം പരത്തോലിയില്‍ പി.എസ്. ആതിര, മുണ്ടക്കയം താന്നിക്കല്‍ ആശ, വണ്ടിപ്പെരിയാര്‍ ഗ്രാന്‍വി എസ്റ്റേറ്റില്‍ രോഹിണി, ഇഞ്ചിയാനി നിരപ്പേല്‍ ജിബി, പാറത്തോട് വള്ളിയാങ്കല്‍ പ്രീത സിബി, ഊരയ്ക്കനാട് പൊരിയത്ത് മെറിന്‍ തോമസ്, കൂട്ടിക്കല്‍ അരുവിക്കല്‍ പുഷ്പമ്മ, പഴൂത്തടം പോതമല അജയകുമാര്‍, അമയന്നൂര്‍ കടുവാതറക്കുന്നേല്‍ ധന്യ എന്നിവരെ ചികിത്സ നല്‍à´•à´¿à´¯ ശേഷം വിട്ടയച്ചു.