സെൻ്റ് ഡോമിനിക്സ് കോളജിൽ നിന്ന് 2022- 23 വർഷത്തിൽ ഡിഗ്രി പാസ്സായ 14 വിദ്യാ ർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു. 2.5 ലക്ഷ ത്തിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് ഉയർന്ന മാർക്കോടുകൂടി ഡിഗ്രി പാസ്സാകുന്ന 1000 വിദ്യാർത്ഥികൾക്കാണ് മുഖ്യമന്ത്രിയുടെ സ്കോളർഷിപ്പ് നൽകുന്ന ത്. സെൻ്റ് ഡൊമിനിക്സ് കോളജിൽ നിന്നാണ് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥി കൾ പ്രതിഭ പുരസ്കാരത്തിന് അർഹരായത്.

സമ്മാനാർഹരായ ഐശ്വര്യ പ്രദീപ്, റുക്‌സാന സിഹാജ്, സാന്ദ്ര സന്തോഷ് (ബി .എസ്  സി ഫിസിക്സ് ), ആമിന.റ്റി.എസ്, അനീറ്റ എബ്രാഹം,ഡോറിയ റോസ് ബിന്നി, ഫർസാ ന പ്രവീൺ.എ, ജിൻറ്റമോൾ സജി ,പാർവതി ഉണ്ണികൃഷ്ണൻ, ഷിഫാനാമോൾ കെ .എസ്, സോന ജയൻ (ബി.കോം മോഡൽ I ), വിഷ്ണുപ്രിയ.എം(ബി.കോം മോഡൽ II ), സോമി എലിസബത്ത് സോണി (ബി. എസ് സി മാത്തമാറ്റിക്സ്), സിംപിൾ ജോസ് (ബി. എ എക്ക ണോമിക്സ്) എന്നിവർ (25/01/2024) തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമ ന്ത്രിയിൽ നിന്ന് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ഏറ്റു വാങ്ങും.

പ്രദേശത്തെ സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം പകർന്നു നൽകുന്നതിൽ കോളേജ് ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിൻ്റെ അടയാളമാണ് ഈ നേട്ടമെന്ന് കോളേജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ പറഞ്ഞു. സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ബർസാർ റവ. ഡോ. മനോജ് പാലക്കുടി, ഐക്യുഎസി കോർഡിനേറ്റർ ഡോ. അനൂപ് ടോം തോമസ് എന്നി വർ അഭിനന്ദിച്ചു.