പോളിങ് ബൂത്തുകളിലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു

0
94

കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ പോളിങ് ബൂത്തുകളി ലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു.കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനി ക്‌ സ് സ്‌കൂൾ,സെൻ്റ് ഡൊമിനിക്‌സ് കോളജ് എന്നിവിടങ്ങളിലായാണ് പോളിംഗ് സാമഗ്രി കളുടെ വിതരണം നടന്നത്.

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലുൾപ്പെട്ട കാഞ്ഞിരപ്പള്ളി നിയോജക മണ്ഡല ത്തിലെ പോളിoഗ് സാമഗ്രികളുടെ വിതരണം കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് സ്‌കൂളിലും, പൂഞ്ഞാറിലെ പോളിംഗ് സാമഗ്രികളുടെ വിതരണം പൊടിമറ്റത്തുള്ള സെ ൻ്റ് ഡൊമിനിക്‌സ് കോളജിലുമാണ് നടന്നത്.കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തി ലെ 181 ബൂത്തുകളിലേക്കുള്ള പോളിoഗ് സാമഗ്രികളാണ് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊ മിനിക്‌സ് സ്‌കൂളില്‍ നിന്ന് വിതരണം ചെയ്തത്.പൂഞ്ഞാറിലെ 179 ബൂത്തുകളിലേക്കു ള്ള പോളിംഗ് സാമഗ്രികൾ പൊടിമറ്റത്തുള്ള സെൻ്റ് ഡൊമിനിക്‌സ് കോളജില്‍ നിന്നും വിതരണം ചെയ്തു.വ്യാഴാഴ്ച രാവിലെ 8 മണിയോടെ ഉപവരണാധികാരിയുടെ സാന്നിധ്യ ത്തിലാണ് സ്ട്രോംഗ് റൂമുകൾ തുറന്ന് വോട്ടിംഗ് മെഷീനുകളുടെ അടക്കം വിതരണം ആരംഭിച്ചത്.ഉച്ചയോടെ പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥർ വാഹനത്തി ൽ ബൂത്തുകളിലേയ്ക്ക് തിരിച്ചു.

സുരക്ഷ ഉദ്യോഗസ്ഥനെ കൂടാതെ 4 പേരടങ്ങുന്ന ടീമാണ് ഓരോ ബൂത്തുകളിലും തെ രഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായുള്ളത്.കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ആകെ 181 ബൂത്തുകളാണുള്ളത്.ഇവിടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി 724 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 10 ശതമാനം റിസേര്‍വ് ഉദ്യോഗസ്ഥരേയും കരുതിയിട്ടുണ്ട്.പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ 171 ബൂത്തുകളിലായി 716 ഉദ്യോ ഗസ്ഥരെ വ്യനിസിച്ചിട്ടുണ്ട്. ഇരു നിയോജക മണഡലങ്ങളിലും 10 വനിത ബൂത്തുക ളും, 5 മാതൃകാ ബൂത്തുകളും വീതമാണുള്ളത്.മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ഓരോ ഉദ്യോഗസ്ഥർക്കും കിടക്കാനുള്ള പായും വോട്ടിംഗ് മെഷീനൊപ്പം വി തരണം ചെയ്‌തിരുന്നു.വോട്ടെടുപ്പിന് ശേഷം പത്തനംതിട്ട മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ തയാറാക്കിയ സ്ട്രോങ് റൂമുകളി ലേയ്ക്ക് മാറ്റും.