കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സ്കൂളിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാ ണത്തിന് തുടക്കമായി.തറ നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ത്.
ഡോ.എൻ ജയരാജ് എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുട ക്കമായിരിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിൽ തറനിര പ്പാക്കുന്ന ജോലികളാണ് നിലവിൽ നടന്നുവരുന്നത്. തുടർച്ചയായി പെയ്യുന്ന മഴ നിർ മ്മാണ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
അക്കാദമിക് ബ്ലേക്കിന്റെ പണിക ൾ പൂർണമായും പൂർത്തിയാക്കാൻ നാല് കോടി യോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.ആദ്യ ഘട്ടമെന്ന നിലയിൽ എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച തുക വിനിയോഗിച്ച് ആദ്യ നിലയുടെ നിർമ്മാ ണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ഇതോടെ പഴയ സ്കൂൾ കെട്ടിടത്തിൽ നില വിലുള്ള ക്ലാസുകൾ ഇങ്ങോട്ടേക്ക് മാറ്റുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കാൻ മൂന്നു കോടി രൂപയുടെ എസ്റ്റിമേറ്റ് കൂടി വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. സ്‌പോർട്‌സ് സ്‌കൂൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം നടക്കുന്നത്.