നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവ്പുറ ത്ത് വീട്ടിൽ ഫൈസൽ ഷാജി (30) എന്ന അപ്പുവിനെ കാപ്പ നിയമം ലംഘിച്ചതിന് കാ ഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ കൊല പാതകശ്രമം, അടിപിടി,പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റി പ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒന്‍പത് മാസത്തേക്ക് ജില്ലയി ൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു.

എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് പ്രേവേശിച്ചതായി എസ്പിക്ക് ല ഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐമാരാ യ രഘുകുമാർ, അനിൽ തോമസ്, സിപിഓമാരായ സമീർ, പീറ്റർ, അരുൺ, സജീവ് എ ന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റി മാണ്ട് ചെയ്തു.