കോരുത്തോട് കുഴിമാവില്‍ 45കാരന്റെ മരണം കൊലപാതകം, കോടാലി മാട് കൊണ്ട് അടിച്ചു കൊന്ന മാതാവ് കസ്റ്റഡിയില്‍…

മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലിയുടെ മാട് കൊണ്ടടിച്ചു കൊലപ്പെടുത്തിയതാണന്ന് കണ്ടെത്തി. കുഴിമാവ്, 116 ഭാഗത്ത് തോപ്പില്‍ ദാമോദന്റെ മകന്‍ അനുദേവന്‍(45)നെ കൊലപ്പെടുത്തിയ കേ സില്‍ മാതാവ് സാവിത്രി(68)ആണ് മുണ്ടക്കയം പൊലീസിന്റെ കസ്റ്റഡിയിലായിരി ക്കുന്നത്. ഇക്കഴിഞ്ഞ 20നാണ് അനുദേവിനെ കയ്യാലയില്‍ നിന്നു വീണു പരിക്കേറ്റ ന്നു പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികി ല്‍സയിലിരിക്കെ തിങ്കളാഴ് പുലര്‍ച്ചെ അനുദേവന്‍ മരണപ്പെടുകയാ യിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമാണന്ന് കണ്ടെത്തി യത്.

മകന്‍ മദ്യപിച്ച് അമ്മയെ ശല്യം ചെയ്യുന്നത് നിത്യസംഭവമായിരുന്നു. പല തവണ മക നെ നാട്ടുകാരടക്കമുള്ളവര്‍ താക്കീത് ചെയ്തിരുന്നതായും പറയുന്നു.കഴിഞ്ഞ ദിവസ വും ഇത്തരത്തില്‍ വീട്ടില്‍ വഴക്കുണ്ടാക്കിയതോടെ അമ്മ മകനെ കോടാലി മാടിന് തല്ലുകയായിരുന്നു. പരിക്ക് കണ്ട് സംശയം തോന്നിയ ഡോക്ടര്‍ മുണ്ടക്കയം പൊലിസി നെ വിവരം അറിയിച്ചു. പൊലിസിന്റെ ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുക യായിരുന്നു.