സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും തോട്ടം തൊഴിലാളി യൂണി യൻ (സിഐടിയു) നേതാവുമായിരിക്കെ അന്തരിച്ച പി.ഐ ഷുക്കൂറിൻ്റെ നാലാമത് അനുസ്മരണം സെപ്തംബർ 15ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ പുഷ്പാർ ച്ചനയും പതാക ഉയർത്തലും വൈകുന്നേരം അഞ്ചിന് പാറത്തോട് ടൗണിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ സംസാരിക്കും.