യുഎസില്‍ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഗര്‍ഭസ്ഥശിശു മരിച്ചു

Estimated read time 1 min read
യുഎസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആ രോഗ്യനിലയില്‍ നേരിയ പുരോഗതി. കോട്ടയം ഉഴവൂര്‍ സ്വദേശി മീരയ്ക്ക് (32) ആണ് കഴിഞ്ഞ ദിവസം ഭര്‍ത്താവ് അമല്‍ റെജിയുടെ വെടിയേറ്റത്.
രണ്ടു മാസം ഗര്‍ഭിണിയായ മീരയുടെ ഗര്‍ഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.മീരയുടെ വയറ്റിലും താടിയെല്ലിനുമാണു വെടി യേറ്റതെന്നു ബന്ധുക്കള്‍ പറഞ്ഞു. മൂന്നാമത്തെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മീരയെ ഭര്‍ത്താവ് അമല്‍റെജി വെടിവെക്കുകയായി രുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികള്‍ക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.
പ്രതി അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. മീരയുടെ സഹോദരി മീനുവും ഷിക്കാഗോയിലാണ് താമസം. ഒന്നര വര്‍ഷം മുന്‍പാണ് മീരയും ഭര്‍ത്താവും യുഎസിലേക്കു പോയത്. ശസ്ത്രക്രിയ കഴിഞ്ഞ മീരയുടെ ശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

You May Also Like

More From Author