കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലേയ്ക്കുള്ള ഉപതെര ഞ്ഞെടുപ്പ് ഡിസംബർ 12ന് നടക്കും. ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിലേയ്ക്കു ള്ള ഉപതെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്ര ഖ്യാപിച്ചതോടെ ഇരു ഡിവിഷനുകളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ആനക്കല്ല് ഡിവിഷനംഗമായിരുന്ന വിമല ജോസഫ് രോഗംമൂലം മരണമടഞ്ഞ സാഹച ര്യത്തിലും, കൂട്ടിക്കൽ ഡിവിഷനംഗമായിരുന്ന അജ്ഞലി ജേക്കബ് പദവി രാജിവച്ച സാഹചര്യത്തിലുമാണ് ഇരു ഡിവിഷനുകളിലേയ്ക്കുമുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാ പിച്ചത്.അടുത്ത മാസം 12നാണ് ഇരു ഡിവിഷനുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ത്. ഈ മാസം 23-ന് വ്യാഴാഴ്ച വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവ സാന തിയതി. പത്രികകളുടെ സൂഷ്മ പരിശോധന 24 ന് വെള്ളിയാഴ്ച്ച നടക്കും. പത്രി ക  പിൻവലിക്കാനുള്ള അവസാന തിയതി 27 തിങ്കളാഴ്ചയാണ്.ഡിസംബർ 12ന് ചൊവ്വാ ഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 13 ന് ബുധനാഴ്ച രാവിലെ 10 മുതൽ നടക്കും. അന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.
തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറാണ് (ഡെവലപ്പ്മെന്റ് ) റിട്ടേണിങ് ഓഫീസർ.അസിസ്റ്റൻ്റ് വരണാധികാരി  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും. മുണ്ടക്ക യത്ത് നവകേരള സദസ് നടക്കുന്നതും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഡിസംബർ 12നാ ണ്. അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരാനുള്ള സാധ്യതയും ഉയരുന്നുണ്ട്.നിലവിൽ തെരഞ്ഞെടപ്പ് പ്രഖ്യാപിച്ച ഇരുഡിവിഷനുകളും എൽഡിഎഫ് ജയിച്ചവയാണ്. കൂട്ടിക്കൽ സി പി ഐയുടെയും, ആനക്കല്ലിൽ കേരള കോൺഗ്രസ് മാ ണി വിഭാഗത്തിൻ്റെയും അംഗങ്ങളായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.നിലവിൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ ഭരണവും എൽ ഡി എഫിനാണ്.എൽ ഡി എഫിന് വ്യക്തമാ യ ഭൂരിപക്ഷമുള്ള   ബ്ലോക്ക് പഞ്ചായത്ത് ഭരണത്തെ തെരഞ്ഞെടുപ്പ് ഫലം ഒരു തര ത്തിലും ബാധിക്കില്ല.