കാഞ്ഞിരപ്പള്ളി രൂപതയുടെ ജീവകാരുണ്യ സ്ഥാപനങ്ങളിലൊന്നായ എലിക്കുളം സെ റനിറ്റി ഹോം രജത ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ എം.എൽ. എ മാണി സി. കാപ്പൻ  നിർവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറക്കൽ മുഖ്യ പ്രഭാഷണം നടത്തി.

അശരണർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ശാന്തമായ ജീവിതം അവകാശപ്പെ ട്ടതെന്ന ബോധ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാർ മാത്യു വട്ടക്കു ഴിയുടെ പ്രത്യേക നിർദേശപ്രകാരം 1999 ലാണ് സ്ഥാപനം ആരംഭിക്കുന്നത്.  എസ്.ഡി സന്യാസിനികളുടെ സമർപ്പണ ശുശ്രൂഷയിലൂടെയാണ് സെറനിറ്റി ഹോമിലെ പ്രവർ ത്തനങ്ങൾ ഏകോപിക്കപ്പെടുന്നത്. സമീപ പ്രദേശവാസികൾ, പ്രത്യേകമായി എലി ക്കു ളം, പൈക പ്രദേശവാസികളായ സുമനസ്സുകളുടെ സഹകരണം  അനുദിന പ്രവർ ത്തനങ്ങൾക്ക് കൈതാങ്ങാകുന്നു. ത്രേസ്യാമ്മ കുരുവിനാക്കുന്നേൽ സൗജന്യമായി ന ല്കിയ  സ്ഥലത്താരംഭിച്ച സെറനിറ്റി ഹോമിന്റെ പ്രാരംഭ കാലഘട്ടത്തിൽ കട്ടപ്പന സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനികളാണ് ഭവനത്തിലെ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നല്കിയത്. രൂപതയുടെ നേതൃത്വത്തിലുള്ള 63 ജീവകാരുണ്യ സ്ഥാപനങ്ങ ളിലായി 2163 അഗതികൾകളാണുള്ളത്.

രജത ജൂബിലി ആഘോഷ പരിപാടികളിൽ രൂപത വികാരി ജനറാളുമാരായ ഫാ.ജോ സഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. കുര്യൻ താമരശ്ശേരി,  എസ്. ഡി വികാർ പ്രൊവിൻഷ്യൽ സി. സെലിൻ ജോസ്, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ ഫാ. റോയി വടക്കേൽ, രൂപത പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, എലിക്കുളം വികാരി ഫാ. അഗസ്റ്റിൻ പുതുപറമ്പിൽ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ,  സെറനിറ്റി ഹോം സുപ്പീരിയർ സി. ആൻസൽ,ഡോ. ജോസഫ് ചാക്കോള, വൈദികർ, സന്യാസിനികൾ,സഹകാരികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.