ഫെബ്രു.24, 25 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന കേരളാ ശാസ്ത്ര സാഹി ത്യ പരിഷത്ത് അറുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കാഞ്ഞിരപ്പള്ളി മേഖലാ സമ്മേളനം പാറത്തോട് വ്യാപാര ഭവനിൽ വെച്ച് നടന്നു. കി ൻഫ്രാ ചെയർമാൻ ജോർജ് കുട്ടി അഗസ്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസി ഡണ്ട് കെ.എൻ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി.മേഖലാ സെക്രട്ടറി എൻ.സോമനാ ഥൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി വിജു കെ.എൻ സംഘടനാ രേഖയും അ വതരിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ശശി, ജില്ലാ കമ്മറ്റിയംഗങ്ങളായ പ്രൊഫ . എം.കെ.രാധാകൃഷ്ണൻ, എം.എ.റിബിൻഷാ, പാറത്തോട് ഗ്രാമപഞ്ചായത്തംഗം സിന്ധു മോഹൻ,താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് കെ.ആർ മൻമഥൻ, പൊന്നമ്മ സജികുമാർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ കെ.എ.ജലാലുദിൻ (പ്ര സിഡണ്ട്)ബിന്ദു ഗിരീഷ് (വൈസ് പ്രസിഡണ്ട്) എം.എ.സജികുമാർ (സെക്രട്ടറി) അഖി ല എം.എൻ (ജോ. സെക്രട്ടറി) ഓമന ടി.പി (ട്രഷറർ).