ശാന്തിദൂത്  മഹാറാലിയും കലാസന്ധ്യയും ഇന്ന് തത്സമയം കാഞ്ഞിരപ്പള്ളി റിപ്പോട്ടർസിൽ

0
263

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ക്രിസ്മസ് ആഘോഷമായ ശാന്തിദൂത് – 2k23  ന്‍റെ മഹാറാലിയും കലാസന്ധ്യയും ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് പഴയപള്ളിയിൽ നിന്ന് കത്തീഡ്രലിലേക്ക് നടത്തുന്ന മഹാറാലി മാർ മാത്യു അറയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് മഹാജൂബിലി ഹാളിൽ നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. ആർച്ച് പ്രിസ്റ്റും കത്തീഡ്രൽ വികാരിയുമായ ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് സിനിമ താരം ജോണി ആന്‍റണി, മ്യൂസിക് ഡയറക്ടർ സ്റ്റീഫൻ ദേവസ്യ എന്നിവർ പങ്കെടുക്കുന്ന മെഗാ സ്റ്റേജ് ഷോ. എട്ടിന് കത്തീഡ്രൽ ഇടവകയിലെ 200 കലാകാരൻമാരും കലാകരികളും അണിനിരക്കുന്ന കലാസന്ധ്യയും നടക്കും.  മഹാറാലിക്ക് മാറ്റുകൂട്ടാൻ കുതിരപ്പുറത്തേന്തിയ മൂന്ന് രാജാക്കൻമാർ, കാളവണ്ടി, ഒട്ടകം, കഴുത എന്നിവയോടൊപ്പം നസ്രാണി കപ്പിൾസ്, സീനിയർ, ജൂണിയർ പാപ്പാ മത്സരങ്ങളും സംഘടിപ്പിക്കും.

ഗതാഗത നിയന്ത്രണം
ശാന്തിദൂതിനോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ടൗണിൽ ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുണ്ടക്കയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആനത്താനം റോഡിലൂടെ കുരിശുങ്കൽ ജംഗ്ഷനിൽ എത്തി പൊൻകുന്നം ഭാഗത്തേക്ക് പോകണം. കുരിശിങ്കൽ – കത്തീഡ്രൽ റോഡിന്‍റെ ഇടതുവശത്ത് പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.