സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ഏകോപനത്തിൽ ഹരിത വിദ്യാലയം പദ്ധതി മാതൃകാപരമായി നടപ്പാക്കിയ  കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കപ്പാട് ഗവൺമെൻറ് ഹൈസ്കൂളിന് ഹരിത വിദ്യാലയ പുരസ്കാര സമർപ്പണ ചടങ്ങിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്ക പ്പനിൽ നിന്നും ഹെഡ്മിസ്ട്രസ് ടി.എച്ച്ഷീജ മോൾ, ഹരിത സഭയിലെ കുട്ടികൾ എന്നി വർ ചേർന്ന് അനുമോദന പത്രം ഏറ്റുവാങ്ങി.

ഹരിത കേരളം റിസോഴ്സ് പേഴ്സൺ അൻഷാദ് ഇസ്മായിൽ വിഷയാവതരണം നടത്തി. ഹ രിത സഭ ലീഡർ കുമാരി സാന്ദ്ര റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷി, ജല സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ അടി സ്ഥാ നത്തിലാണ് ഈ അവാർഡ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ആരോഗ്യ സ്റ്റാ ൻഡിങ് കമ്മിറ്റി ചെയർമാൻ ബി ആർ അൻഷാദ് അധ്യക്ഷനായി. ചടങ്ങിൽ വാർഡ് മെമ്പർ ബ്ലെസ്സി ബിനോയ് ,പി ടി എ മെമ്പർ അഞ്ജന സുരേഷ് , സെക്രട്ടറി യോഗേഷ് ജോസഫ് എന്നിവർ സംസാരിച്ചു.