പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി വെള്ളാവൂർ ഗ്രാമപഞ്ചായത്ത്

Estimated read time 0 min read

വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ആദ്യ മൂന്ന് സാമ്പത്തിക വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട്  ഗവ ചീഫ് വിപ്പ് ഡോ: എൻ.ജയരാജ്  ഫോക്ക് ലോർ അ ക്കാദമി ഹാളിൽ പ്രകാശനം ചെയ്തു. ഭരണസമിതി നടത്തിയിട്ടുള്ള വികസനക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്തുന്നതിനും ഇനി ഏറ്റെടുക്കേണ്ട വി കസന ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുമായി പ്രോഗ്രസ് റിപ്പോർട്ട് ജൂലൈ മാസം എല്ലാ വീടുകളിലും എത്തിക്കും.തുടർന്ന് വരുന്ന ഗ്രാമ സഭ യോഗങ്ങളിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ചർച്ച ചെയ്യും അങ്ങനെയുണ്ടാകുന്ന നിർദ്ദേശങ്ങൾ ചേർത്ത് വികസന പത്രിക തയ്യറാക്കും ഈ പത്രിക അടി സ്ഥാനമാക്കി തുടർ പദ്ധതികൾ രൂപീകരിക്കും എന്ന് പ്രസിഡൻ്റ് അറിയിച്ചു.

വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.എസ് ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ്പ്രസിഡന്റ് ജലജാ മോഹനൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ ൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിനി സതീഷ്, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് വെള്ളാവൂർ, രജ്ഞിനി ബേ ബി, പഞ്ചായത്തംഗങ്ങളായ സിന്ധു ബിനോയി, സന്ധ്യ റെജി, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമാലിനി, സെക്രട്ടറി ഇൻ ചാർജ്ജ് മാലിനി വി.കെ എന്നിവർ സംസാരി ച്ചു.

You May Also Like

More From Author

+ There are no comments

Add yours