എം. ജി. സർവകലാശാല സൗത്ത് സോൺ ടേബിൾ ടെന്നീസ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ

Estimated read time 1 min read

മഹാത്മാഗാന്ധി സർവകലാശാലയുടെ ഈ വർഷത്തെ ഇൻറർ കോളേജിയേറ്റ് പുരുഷ വിഭാഗം സൗത്ത് സോൺ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ  വെള്ളിയാഴ്ച നടത്തപ്പെടും. സർവകലാശാലിയോട് അഫിലി യേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കോളേജ് ടീമുകൾ ഈ മത്സരത്തിൽ പങ്കെടുക്കും. ഈ മത്സരത്തിൽ  വിജയിക്കുന്ന ടീമുകൾ മാർതോമ കോളേജ്  പെരുമ്പാവൂരിൽ വച്ച്  നടക്കുന്ന സർവ്വകലാശാല ഇന്റർ സോൺ മത്സര ത്തിന് യോഗ്യത നേടും.20 ഓളം കോളേജുകളിൽ നിന്നുള്ള ടീമുകൾ ഈ മത്സരത്തി ൽ പങ്കെടുക്കും. നോക്ക്‌ – ഔട്ട് കം ലീഗ് അടിസ്ഥാനത്തിലായിരിക്കും  മത്സരങ്ങൾ നടക്കുക.

രാവിലെ 10-ന് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡൻറ് ഫിലി പ്പ് നിക്കോളോവോസ്  പള്ളിവാതുക്കൽ ചാമ്പ്യൻഷിപ്പ്  ഉദ്ഘാടനം ചെയ്യും. അസോ സിയേഷൻ സെക്രട്ടറി ടോമി ജോസഫ് ആശംസകൾ അർപ്പിച്ചു സംസാരിക്കും.

You May Also Like

More From Author