കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലും ചേർന്ന് കോളജിൽ 2024 ജനുവരി 13 ശനിയാഴ്ച 09.30 മുതൽ 4.30 വരെ CUET UG പരീക്ഷാ പരിശീലനം നടത്തും. സംസ്ഥാനത്തെ മികച്ച പരിശീ ലകരാണ് ക്ലാസുകൾ നയിക്കുന്നത്. ജനറൽ സ്റ്റഡീസിന് ആണ് പരിശീലനത്തിൽ ഊ ന്നൽ നല്കുന്നത്. ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സിയുഇടി പരീക്ഷ, കേന്ദ്ര യൂണിവേഴ്സിറ്റി അഡ്മിഷൻ, ഡിഗ്രി പ്രവേശനം മുതലായ കാര്യങ്ങളിൽ കോളജ് തുടർന്നും പിന്തുണ നല്കുന്നതാണ്. ഉച്ചഭക്ഷണം കരുതണം. തികച്ചും സൗജന്യമായ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് https://forms.gle/rxfg8L3fmjdskevh7  ലിങ്കിൽ രജിസ്റ്റർ ചെയ്യുക. വിശദാംശങ്ങൾക്ക്: 8157896479 എന്ന നമ്പറിൽ ബന്ധപെടുക