പൊടിമറ്റം സെന്‍റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്‍റെയും വിശുദ്ധ സെ ബസ്ത്യാനോസിന്‍റെയും വിശുദ്ധ യൗസേപ്പിന്‍റെയും സംയുക്ത തിരുനാള്‍ 12 മുതൽ 14 വരെ നടക്കുമെന്ന് വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അറിയിച്ചു. 12ന് വൈകു ന്നേരം 4.30ന് കൊടിയേറ്റ്, തുടർന്ന് വിശുദ്ധ കുർബാന. 13ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 2.30ന് വിവിധ കുടുംബകൂട്ടായ്മകളില്‍ നിന്ന് കഴുന്ന് പ്രദക്ഷി ണം, വൈകുന്നേരം 4.15ന് വിശുദ്ധ കുർബാന,6.15ന് പാറത്തോട് പോസ്റ്റ് ഓഫീസ് ജം ഗ്ഷന് സമീപമുള്ള കുരിശടിയിലേയ്ക്ക് വിശ്വാസപ്രഖ്യാപന തിരുനാള്‍ പ്രദക്ഷിണം.

തുടർന്ന് പാറത്തോട് കുരിശടിയിലെ പ്രാർഥനാശുശ്രൂഷകള്‍ക്ക് വെളിച്ചിയാനി സെന്‍റ് തോമസ് ഫൊറോന വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി കാർമികത്വം വഹിക്കും. മലനാട് ഡവലപ്പ്മെന്‍റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ തിരുനാള്‍ സന്ദേശം നൽകും. 14ന് ഉച്ചകഴിഞ്ഞ് 2.15ന് കൂട്ടായ്മകളില്‍ നിന്ന് കഴുന്ന് പ്രദക്ഷിണം, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം – മാർ സെബാസ്റ്റ്യൻ വാണിയപ്പുര യ്ക്കൽ, തുടർന്ന് പ്രദക്ഷിണം, കലാസന്ധ്യ.