മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തു യു.ജി.സി. നാക് അക്രഡി റ്റേഷനും യു.ജി.സി 2 (f) ലിസ്റ്റില്‍ ഉൾപ്പെട്ടതുമായ സെന്റ് ആന്റണീസ് കോളേജ് പെ രുവന്താനത്തിനു ആള്‍ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ അംഗീ കാ രം. കോളേജിന്റെ പശ്ചാത്തലം, അടിസ്ഥാന സൗകര്യങ്ങൾ, മാനേജ്മെന്റ് മിക വ്, വിവിധ മൂല്യവർദ്ധിത കോഴ്സുകളുടെ അവതരണം, തൊഴിലധിഷ്ഠിത കോഴ്സുകൾ, വിജയ ശതമാനം, ക്യാമ്പസ് റിക്രൂട്ട്മെന്റ്, റാങ്ക് നേട്ടങ്ങൾ, ഓൺലൈൻ കോഴ്സുകൾ, ഗ്രാമീണ ജനതയുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രത്യേക പരിപാടികൾ, വനിതകൾ ക്കും, പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്കും  വേണ്ടിയുള്ള സ്കില്‍ ഡെവലപ്മെന്റ് സെന്റർ, പാ ര്‍ട്ട്‌ ടൈം ജോലി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്ന അനുപാതം, വിദേശ ഇന്റേണ്‍ഷി പ്പ് ഉൾപ്പെടെ, തൊഴിൽ പരിചയ പ്രോഗ്രാമുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോ ബോട്ടിക്സ്, സി.എ, സി.എം.എ, എ.സി.സി.എ, എയർലൈൻ മാനേജ്മെന്റ് കോഴ്സുകൾ പിന്നോക്ക പ്രദേശമായ ഇടുക്കിയിൽ അവതരിപ്പിച്ചതും, ചെറു ഗ്രാമങ്ങളെ ബന്ധിപ്പിച്ച് ആരംഭിച്ചിട്ടുള്ള കോളേജ് ബസ് സൗകര്യങ്ങളും, വിവിധ മാനദണ്ഡങ്ങൾക്കൊപ്പം വിലയിരുത്തിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
യുജിസി നാക് അക്രഡിറ്റേഷനു പിന്നാലെ എ.ഐ.സി.റ്റി.ഇ നേടാനായത് കോളേജി ന്റെ അക്കാദമിക് മികവിനുള്ള അംഗീകാരമാണെന്നും മാനേജ്‌മെന്റ്‌ അധ്യാപകരു ടെയും, അനധ്യാപകരുടെയും, രക്ഷകർത്താക്കളുടെ കൂട്ടായ്മയുമാണെന്ന് കോളേജ് ചെയര്‍മാന്‍ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ്‌ കല്ലമ്പള്ളി, സെ ക്രട്ടറി റ്റിജോമോന്‍ ജേക്കബ്, കോര്‍ഡിനേറ്റർമാരായ ജിനു തോമസ്, ശില്‍പ്പ പ്രേം, അ ക്ഷയ് മോഹൻദാസ് എന്നിവര്‍ വ്യക്തമാക്കി. കോളേജിൽ ചേർന്ന അനുമോദന യോഗ ത്തിൽ ചെയർമാൻ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പ ള്ളി, സെക്രട്ടറി ജേക്കബ്, പി.റ്റി.എ. പ്രസിഡന്റ്   ജോര്‍ജ് കൂരമറ്റം, പി.റ്റി. എ വൈസ് പ്രസിഡന്റ്  സൂസമ്മ ജോര്‍ജ് , ജിനു തോമസ് എന്നിവർ സംസാരിച്ചു.