സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്; പവന് 52,000 കടന്നു

Estimated read time 1 min read

സ്വര്‍ണവില കുതിച്ചുയരുന്നു. പവന് അന്‍പത്തി രണ്ടായിരം രൂപ കടന്ന് പുതിയ റെ ക്കോര്‍ഡിലാണ് വ്യാപാരം നടക്കുന്നത്. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. മാര്‍ച്ച് 29നാണ് സ്വര്‍ണവില അര ലക്ഷം കടന്ന് റെ ക്കോര്‍ഡുയരെ എത്തിയത്. ഏപ്രില്‍ മൂന്നിന് 51,000 രൂപ കടന്നു. കഴിഞ്ഞ ഒന്‍പതു ദി വസത്തിനിടെ പവന് കൂടിയത് 2920 രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് വിലയി രുത്തല്‍.

Apr 4ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്.  ബുധനാഴ്‌ച ഒരു ഗ്രാം സ്വർണത്തിന് 75 രൂപയും ഒരു പവൻ സ്വർണത്തിന് 600 രൂപയും കൂടിയിരുന്നു. കഴി ഞ്ഞ മാസം അവസാനത്തിലാണ് സ്വർണവില പവന് അരലക്ഷം കടന്നത്. ഈ മാസം ഒന്നിന് 680 രൂപ കൂടിയപ്പോൾ രണ്ടിന് 200 രൂപ കുറയുകയാണുണ്ടായത്. തുടർന്നാണ് ബുധനാഴ്‌ച 600 രൂപ വർധിച്ച് 51,000 കടന്നത്. ഈ വർഷം ഇതുവരെയുള്ള വർധന 5, 280 രൂപയാണ്. ആഗോളവിപണിയിൽ സ്വർണവില കൂടുന്നതും കൂടുതൽപേർ സ്വർ ണത്തെ ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കാണുന്നതുമാണ് വിലയിൽ പ്ര തിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില 2,300 ഡോളറും കടന്ന് മുന്നോട്ടു പോകു കയാണ്.

You May Also Like

More From Author