യു.ഡി.എഫിൽ പൊട്ടിത്തെറി; ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു

Estimated read time 1 min read
ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് തിരിച്ചടി. കേരള കോൺ​ഗ്രസിന്റെ ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞകടമ്പിൽ മുഴുവൻ പദവികളും രാജിവെച്ചതോടെ കോട്ടയത്തെ സ്ഥാനാർ ഥി നിര്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ ഭിന്നിപ്പാണ് ഇപ്പോൾ മറ നീക്കി പു റത്തു വന്നിരിക്കുന്നത്. ജില്ലയിൽ മുന്നണിയുടെ ഒന്നാമൻ തന്നെ രാജിവെച്ചതോടെ പാർട്ടിയിലെയും യുഡിഎഫിലെയും ഭിന്നത പൊട്ടിത്തെറിയായി മാറിയിരിക്കുകയാ ണ്.
കോട്ടയത്തെ യുഡിഎഫ് നേതൃത്വത്തിനുള്ളിലുണ്ടായ ഈ പൊട്ടിത്തെറി തിരഞ്ഞെടു പ്പ് അടുത്തിരിക്കെ കോൺഗ്രസിനെ ഒന്നാകെ പിടിച്ചുലച്ചിട്ടുണ്ട്. കോട്ടയത്ത് സ്ഥാനാ ർത്ഥിയാവാൻ ആഗ്രഹിച്ചയാളാണ് സജി മഞ്ഞക്കടമ്പിൽ. അദ്ദേഹം പരസ്യമായി ഇ ക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് പി.ജെ ജോസഫ് ഇടപെട്ട് നിയമസഭാ തെര ഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. എന്നാൽ സ ജിയെ വെട്ടി ഇവിടേക്ക് ഇടുക്കിയിൽ നിന്ന് ഫ്രാൻസിസ് ജോർജിനെ കൊണ്ടുവന്നത് മോൻസ് ജോസഫിന്റെ പരിശ്രമത്തിലാണെന്നാണ് സജിയുടെ അവകാശവാദം.

കോട്ടയത്ത് കോൺ​ഗ്രസിന്റെ നാമമാത്ര സാന്നിധ്യത്തെ പൊതുജനമധ്യത്തിൽ സജീ വ സാന്നിധ്യമാക്കി മാറ്റിയ പ്രവർത്തന ശൈലിയായിരുന്നു സജി മഞ്ഞക്കടമ്പലിന്റേ ത്. കേരളാ കോൺ​ഗ്രസ് എമ്മിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൂഞ്ഞാർ, ഏറ്റുമാനൂർ, സീറ്റുകളിൽ ഒന്ന് നൽകാം എന്ന് പറഞ്ഞ് കെഎം മാണിയുടെ മരണ ശേഷം സജിയെ പിജെ ജോസഫും മോൻസ് ജോസഫും ചേർന്ന് കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിലെത്തിച്ചത്.

എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സജിയെ പാർട്ടി പരി​ഗണിച്ചില്ല. പക രം കോട്ടയം പാർലമെന്റിലേക്ക് പരി​ഗണിക്കാം എന്നായിരുന്നു ഓഫർ. എന്നാൽ വീ ണ്ടും പാർട്ടി തള്ളിക്കളഞ്ഞു. ഇതുകൂടാതെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാ ക്കി. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് ഒഴിവാക്കിയെ ന്നും സജി ആരോപിക്കുന്നു. നിർത്തി അപമാനിക്കുന്നത് തുടരുന്നതിനിടെയാണ് സജി രാജി സമർപ്പിച്ചത്.

അതേസമയം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കളുമായി കഴിഞ്ഞ ദിവസം സ ജി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ പഴയ തട്ടകത്തി ലേക്ക് തന്നെ സജി മടങ്ങാനാണ് സാധ്യത.ബി.ജെ.പി നേതൃത്വം സജിയെയും കൂട്ടാളി കളെയും ബന്ധപ്പെട്ട് പാർട്ടിയിലേക്ക് ക്ഷണിച്ചതായും അനൗദ്യോഗികമായി വിവരമു ണ്ട്.

You May Also Like

More From Author