വെള്ളാവൂർ :ഇ -ഹെൽത്ത് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയ ജില്ലയിലെ ഫാമിലി ഹെൽത്ത് സെൻ്ററിനുള്ള ഒന്നാം സ്ഥാനം വെള്ളാവൂരിന് ലഭിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയയിൽ നിന്ന് മെഡിക്കൽ ഓഫീസർ ഡോ.അരുൺ കൃഷ്ണ അവാർഡ് ഏറ്റുവാങ്ങി.ഇ ഹെൽത്ത് സംവിധാനം ഏർപ്പെടുത്തിയ ആരോഗ്യ സ്ഥാപനങ്ങളിൽ,യു.എച്ച്.ഐ.ഡി രജിസ്ട്രേഷന്റെ എണ്ണം ,യു.എച്ച്.ഐ.ഡി. കാർഡ് ഉപയോഗിച്ചുള്ള ആശുപത്രി സന്ദർശനങ്ങളുടെ എണ്ണം , ഒ.പി, ഫാർ മസി,ലാബ് തുടങ്ങിയവയിലെ കമ്പ്യൂട്ടർ (ഇ- ഹെൽത്ത്) ഉപയോഗം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള സൂചിക വെച്ചാണ് റാങ്കിങ് നിശ്ചയിച്ചത്.

സർക്കാർ ആശുപത്രികളിലെ സേവനങ്ങളും രോഗികളുടെ വിവരങ്ങളും സൂക്ഷിച്ചുവയ്ക്കാനും നടപ്പാക്കിവരുന്ന സംവിധാനമാണ് ഇ-ഹെൽത്ത്.ജില്ലയിൽ മെഡി ക്കൽ കോളേജ് ഉൾപ്പെടെയുള്ള 36 ആശുപത്രികളിൽ ഇതിനോടകം സംവിധാനം നടപ്പാക്കിക്കഴിഞ്ഞു.

+ There are no comments
Add yours