കാഞ്ഞിരപ്പള്ളി ടൗണിൽ കടയിൽ കയറി മർദ്ദിച്ചതായി പരാതി

Estimated read time 0 min read
പണി ചെയ്ത കൂലി ചോദിച്ചതിന് യുവാവിനെ കടയിൽ കയറി സംഘം ചേർന്ന് മർദ്ദിച്ച തായും സാധനങ്ങൾ തകർത്തതായും പരാതി. കാഞ്ഞിരപ്പള്ളി ടൗണിൽ സ്ഥിതി ചെ യ്യുന്ന സംഗീത സൗണ്ട്സിലാണ് ആക്രമണം നടന്നത്. 2.5 ലക്ഷത്തോളം രൂപയുടെ നാ ശനഷ്ടം സംഭവിച്ചതായി കടയുടമ
കാഞ്ഞിരപ്പള്ളി കോവിൽക്കടവിൽ സ്ഥിതി ചെയ്യുന്ന കേറ്ററിംങ് സ്ഥാപനത്തിന് വേ ണ്ടി സംഗീത സൗണ്ട്സ് ഉടമയായ സിനാജ് കബീർ ലൈറ്റും സ്റ്റേജും ചെയ്ത വകയിൽ 20,000 രൂപ നൽകാനുണ്ടായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പണം  ലഭിക്കാതെ വന്ന തോടെ കേറ്ററിങ് ഉടമയോട് ചോദിച്ചു. എന്നാൽ വിവാഹ നടത്തിയ വീട്ടുകാർ പണം നൽകിയില്ല എന്നാണ് കേറ്ററിങ് ഉടമ പറഞ്ഞത്. തുടർന്ന് സിനാജ് കല്യാണം നടത്തിയ വീട്ടുകാരോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ പണം നൽകിയതായി അറിയുവാൻ കഴി ഞ്ഞു. സിനാജ് ഇത് ചോദ്യം കേറ്ററിങ് ഉടമയോട് ചോദിക്കുകയും ഒരാഴ്ച്ച കഴിഞ്ഞ പ്പോൾ ഇയാൾ പണം നൽകുകയും ചെയ്തു.
എന്നാൽ ഇതിൽ അപമാനിതനായ കേറ്ററിങ് ഉടമ വെള്ളിയാഴ്ച്ച 6.30ന് സിനാജിന്റെ കടയിലെത്തുകയും പ്രകോപനം കൂടാതെ ആക്രമിക്കുകയും കടയിലെ സാധനങ്ങൾ തകർത്തതായും സിനാജ് പറയുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസിൽ സി നാജ് പരാതി നൽകി. കടക്കുള്ളിൽ 2.5 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതാ യും സിനാജ് പറയുന്നു.

You May Also Like

More From Author