പാറത്തോട് പാലപ്രയിൽ കടുവയെ കണ്ടതായി അഭ്യൂഹം; കാട്ടുപൂച്ചയോ, പാക്കാനോ ആണന്ന് വനം വകുപ്പ്

Estimated read time 0 min read
കാഞ്ഞിരപ്പള്ളി പാറത്തോട് പാലപ്രയിൽ ടാപ്പിംഗ് തൊഴിലാളി കടുവയെ കണ്ടതായി അഭ്യൂഹം പരന്നതോടെ ആശങ്കയിലായി പ്രദേശവാസികൾ. കണ്ടത് കാട്ടുപൂച്ചയോ, പാക്കാനോ ആണന്ന് വനം വകുപ്പ് വ്യക്തമാക്കിയതോടെ ആശങ്കയ്ക്ക് അവസാനം.
പാറത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട പാലപ്ര ടോപ്പിലാണ് ശനിയാഴ്ച പുലർച്ചെ കടുവയോട് സാദൃശ്യമുള്ള ജീവിയെ ടാപ്പിംഗ് തൊഴിലാളി കണ്ടത്. ഇരുപ തേക്കറോളം വരുന്ന പാലയ്ക്കൽ എസ്റ്റേറ്റിൽ റബ്ബർ മരങ്ങൾ ടാപ്പിംഗ്‌ ചെയ്യാനെത്തിയ തൊഴിലാളി പുലർച്ചെ 2 മണിയോടെ കടുവയോട് സാദൃശ്യമുള്ള ജീവിയെ കണ്ട് ഭയ ന്നോടുകയായിരുന്നു.തുടർന്ന് മറ്റ് തൊഴിലാളികളെയും വിവരമറിയിച്ചു.ഇവരാണ് നാ ട്ടുകാരോട് വിവരം പറഞ്ഞ്.സംഭവത്തെ തുടർന്ന് എത്തിയ ജനപ്രതിനിധികൾ ഫോറ സ്റ്റിലും പോലീസിലും വിവരമറിയിച്ചു.
വണ്ടൻപതാലിൽ നിന്ന് വനപാലകരും, കാഞ്ഞിരപ്പള്ളിയിൽ നിന്ന് പോലീസ് സംഘ വുമെത്തി പ്രദേശത്ത് 1 മണിക്കൂറോളം തെരിച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെ ത്താനായില്ല. കാൽപാടുകൾ പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കണ്ടത് കടുവ അല്ലെന്ന് വനപാലകർ സ്ഥിരീകരിച്ചത്. തൊഴിലാളി കണ്ടത് കാട്ടുപൂച്ച യോ, പാക്കാനോ ആകാമെന്നാണ് വനപാലകർ പറയുന്നത്.എസ്റ്റേറ്റിൻ്റെ അതിർത്തി പ്രദേശങ്ങളെല്ലാം ജനവാസ കേന്ദ്രങ്ങളാണ്. വനവുമായി ഒരിടത്തും അതിർത്തി പങ്കി ടുന്നുമില്ല. അതു കൊണ്ട് തന്നെ കടുവ പോലുള്ള വന്യമൃഗങ്ങൾ ഇവിടെ എത്താനുള്ള വിദൂര സാധ്യത പോലുമില്ലെന്നും വനപാലകർ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡണ്ട് ശശികുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത്, പഞ്ചായത്തംഗം കെ .പി സുജീലൻ എന്നിവരും സംഭവസ്ഥലത്ത് എത്തിയിരുന്നു.

You May Also Like

More From Author