കനിവും സന്മനസ്സും ഉള്ളവരുടെ കരം തേടി സജീവ്. കടുത്ത വേദനയും  വിഷമങ്ങളു മായി കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ചെല്ലാട്ട് സജീവ് സി എസ് 49 ന്റെ രണ്ട് കിഡ്നിക ളും തകരാറിലായി, പാൻക്രിയാസിൽ കല്ല്, കൂടാതെ ഷുഗർ, പ്രഷർ തുടങ്ങി പലവിധ രോഗങ്ങളാൽ ഏറെ വിഷമിക്കുന്ന യുവാവ് രണ്ടു മാസങ്ങൾക്കു മുമ്പ് വീണ്  കാൽമു ട്ട് പൊട്ടി പ്ലാസ്റ്ററിട്ട് കിടന്ന കിടപ്പിലാണ്. രണ്ട് കിഡ്നികളും തകരാറിൽ ആയതിനാൽ സ്വന്തമായി ഒന്നും ചെയ്യുവാൻ ആകാതെ നിസ്സഹായനായി കിടക്കുകയാണ്.കിഡ്നി ത കരാർ മൂലം തുടർച്ചയായി ഡയാലിസിസ് ചെയ്യേണ്ടതിനാൽ ഇതിനുള്ള പണം കണ്ടെ ത്താൻ ആകാതെ യുവാവ്. സ്വന്തമായി കിടപ്പാടം പോലുമില്ല. ഭാര്യ സുധ കാഞ്ഞിരപ്പ ള്ളിയിൽ ഒരു ചെറിയ മാടക്കട നടത്തി ചെലവിനും മരുന്നിനുമായി പണം കണ്ടെ ത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും എന്നും ആശുപത്രിയിൽ പോകേണ്ടതിനാൽ കട തുറ ക്കാൻ ആവാത്ത അവസ്ഥയാണ്.
പ്ലസ് വൺ വിദ്യാർത്ഥിനിയായ അഭിരാമിയും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അ ഞ്ജനയും വിദ്യാഭ്യാസം തുടരാൻ ആവാതെ വല്ലാത്ത പ്രതിസന്ധിയിലാണ്. സ്വന്തമാ യി ഒരു വീടു പോലുമില്ലാത്തതിന്റെ ദുഃഖത്തിൽ ഇവർ എങ്ങനെ ദൈനംദിന ചെല വുകൾക്കും , മരുന്നിനും പണം കണ്ടെത്താൻ പറ്റുമെന്ന് ഓർത്ത്  വിഷമിക്കുന്നു. സ ന്മനസ്സുള്ള  വ്യക്തികളുടെ നിർലോഭമായ സഹായം എവിടെനിന്നെങ്കിലും എത്തുമെ ന്നുള്ള പ്രതീക്ഷയിൽ സജീവും കുടുംബവും പ്രത്യാശയോടെ  പ്രാർഥിക്കുന്നു. മകൾ അഭിരാമി  സി.എസ്. -ന്റെ  പേരിൽ ഫെഡറൽ ബാങ്ക്  പാമ്പാടി ശാഖ അക്കൗണ്ട് നമ്പർ :  11180100168332,
ഐ.എഫ്.എസ്.സി – കോഡ് – 000 1118
സഹായങ്ങൾ അയച്ചു കൊടുക്കാവുന്നതാണ്.
ഫോൺ: 9074250240