കാഞ്ഞിരപ്പള്ളി: നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സി.പി. എം. പ്രവര്‍ത്തകരും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി മർദിക്കുന്നതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ്  മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക്  ബ ഹുജനമാര്‍ച്ച് നടത്തി. നവകേരളയാത്ര അക്രമയാത്രയാകുകയും ജനങ്ങള്‍ പൊറുതിമു ട്ടുകയും ചെയ്ത സാഹചര്യത്തില്‍ അതിനെ ചെറുക്കാനുള്ള കോണ്‍ഗ്രസിന്റെ പോരാട്ട മാണ് ബഹുജനമാര്‍ച്ചെന്ന്  ഡി.സി.സി ജനറൽ സെക്രട്ടറി പി.എ.ഷെമീർ പറഞ്ഞു. സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്ര ട്ടറി പ്രൊഫ.റോണി കെ ബേബി മുഖ്യപ്രഭാഷണം നടത്തി.കെ എസ് യു ജില്ലാ പ്രസി ഡന്റ് കെ.എൻ.നൈസാം, ഒ.എം.ഷാജി,സുനിൽ തേനംമാക്കൽ, രാജു തേക്കും തോ ട്ടം, സ്റ്റെനിസ്ളാവോസ് വെട്ടിക്കാട്ട് , തോമസുകുട്ടി ഞള്ളത്തുവയലിൽ, ഡാനി ജോസ് കുന്നത്ത്, ബ്ലെസ്സി ബിനോയി, ദിലീപ് ചന്ദ്രൻ, റസിലി തേനംമാക്കൽ, മാത്യു കുളങ്ങര, സിബു ദേവസ്യ, ബിനു കുന്നുംപുറം, കെ.എസ് ഷിനാസ് ,നായിഫ് ഫൈസി, അസീബ് ഈട്ടിക്കൽ, നസീമ ഹാരിസ്, റോസമ്മ ആഗസ്തി, മണി രാജു, റോബിറ്റ് മാത്യു, അൻവ ർഷാ കോനാട്ടുപറമ്പിൽ ,രാജേന്ദ്രൻ തെക്കേമുറിയിൽ ഫസിലി കോട്ടവാതുക്കൽ എ ന്നിവർ പ്രസംഗിച്ചു.
ബഹുജനമാർച്ചിന് ഷാജി പെരുന്നേ പ്പറമ്പിൽ, അൽഫാസ് റഷീദ്,ടി.എസ്. നിസു, അൻവർ പുളിമൂട്ടിൽ, അസ്സി പുതുപ്പറമ്പിൽ, വി.യു.നൗഷാദ്, ഹാഷിം പട്ടിമറ്റം,നദീർ മുഹമ്മദ് , ബിന്നി അമ്പിയിൽ , പി.പി.സഫറുള്ളാ ഖാൻ, സക്കീർ കല്ലുങ്കൽ, റസിലി ആനിത്തോട്ടം ,മുഹമ്മദ് സജാസ്,ഫൈസൽ .എം .കാസിം, ഉഷ രാജേന്ദ്രൻ , ജോസി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.നേരത്തെ പേട്ട കവലയിൽ നിന്ന് ആരം ഭിച്ച പോലീസ് സ്റ്റേഷൻ മാർച്ചിനെ പോലീസ് കുരിശു കവലയിൽ ബാരിക്കേട് കെട്ടി തടഞ്ഞു.