സ്റ്റാലിന്‍ ഇടപെട്ടു; തമിഴ്നാട്ടില്‍നിന്ന് ശബരിമലയിലെത്തുന്നവ‍ർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശം

Estimated read time 1 min read

തമിഴ്നാട്ടിൽ നിന്ന് ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങ ൾ ഉറപ്പാക്കണമെന്ന് തമിഴ്നാട് സർക്കാർ. ചീഫ് സെക്രട്ടറി തല ചർച്ചയിലാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചത്. തമിഴ്നാട്  മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നിർദേശപ്രകാരം ആ ണ് ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ , കേരള ചീഫ് സെക്രട്ടറിയുമായി സംസാരിച്ചത്.

ശബരിമലയിൽ തീർത്ഥാടകര്‍, പ്രാഥമിക സൗകര്യവും സുരക്ഷയും ഇല്ലാതെ ദുരിതം അനുഭവിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും തമി ഴ്നാട് സർക്കാർ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. മതിയായ സൗകര്യം കേരളം ഉറ പ്പു നൽകിയതായും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്‌. സേലം സ്വദേശിയായ പെൺ കുട്ടി ശബരിമലയിൽ കുഴഞ്ഞു വീണു മരിച്ചതും, തീർത്ഥാടകർ മണിക്കൂറുകൾ ദർ ശനത്തിനായി കാത്തുനിൽക്കുന്നതും തമിഴ്നാട്ടിൽ ചർച്ച ആയിരുന്നു . ഇതിന്‍റെ പശ്ചാ തലത്തിലാണ് സ്റ്റാലിന്‍റെ ഇടപെടൽ.

You May Also Like

More From Author