മണ്ഡലപൂജയ്‌ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ വൻ ഭക്ത ജനത്തിരക്ക്. ഞായറാഴ്ച വൈകീട്ടുമുതൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അപ്പാച്ചിമേട് ബോട്ടംവരെ രാത്രി 11.00 മണിയോടെ ക്യൂ നീ ണ്ടു. മണിക്കൂറുകൾ നീണ്ട ക്യൂവിനാണ് ശരണവഴികൾ ഞായറാഴ്ച രാത്രി സാക്ഷിയായത്.

കഴിഞ്ഞ ഒരാഴ്ചയായി ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. മണ്ഡലപൂജ വരെ വെർച്വൽ ക്യൂ ബുക്കിങ് 80,000 ആണ്. അതിനുപുറമേ 10,000 സ്‌പോട്ട് ബുക്കി ങ്ങും നൽകിയിട്ടുണ്ട്. ക്യൂ നിൽക്കുന്ന ഭക്തർക്ക് ഭക്ഷണവും വെള്ളവും ലഭിച്ചില്ലെ ന്നും പരാതി ഉയർന്നു.

ഞായറാഴ്ച രാവിലെ പമ്പയിൽനിന്ന് ഘട്ടം ഘട്ടമായി വടം കെട്ടിയാണ് ഭക്തരെ സന്നി ധാനത്തേക്ക് കടത്തിവിട്ടിരുന്നത്. വരും ദിവസങ്ങളിലും വൻ ഭക്തജനത്തിരക്കാണ് പോലീസും ദേവസ്വം ബോർഡും പ്രതീക്ഷിക്കുന്നത്.