ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ കുടുംബ സംഗമവും കുടുംബ സഹായനിധി കൈമാറലും നടന്നു.ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമചന്ദ്രൻ കുടുംബ സംഗ മം ഉദ്ഘാടനവും കുടുംബ സഹായനിധി വിതരണം നടത്തി. മുകേഷ് മുരളി അധ്യ ക്ഷത വഹിച്ചു .കെ.ആർ അജയ്,വി .പി.ഇസ്മയില്‍,അഡ്വ.ഡി.ബൈജു,ആർ.എസ്. സതീശൻ,ബി.ബിജുകുമാർ,ഐ.എസ്.രാമചന്ദ്രൻ,എം.കെ. ആരിഫ്, കലാകൃഷ്ണൻ, സോമൻ തുടങ്ങിയവർ സംസാരിച്ചു. ചിറക്കടവ് മണ്ണംപ്ലാവ് യൂണിറ്റിലെ തൊഴിലാളി യായ സജീവന്റെ കുടുംബത്തിന് സഹായനിധി  കൈമാറി.