കപ്പകൃഷിയില്‍ നൂതന പരീക്ഷണവുമായി കര്‍ഷകന്‍. മഞ്ഞപ്പള്ളി കാരിക്കല്‍ ജോസ ഫ് ഡൊമിനിക്കാണ് ഒരേക്കര്‍ സ്ഥലത്ത് പുതിയ കൃഷി രീതി അവലംബിച്ചിരിക്കു ന്ന ത്. കപ്പകമ്പ് 15 സെന്റീ മീറ്റര്‍ നീളത്തില്‍ മുറിച്ചാണ് കൂമ്പല്‍ എടുത്താണ് സാധരണ യായി നടുന്നത്. എന്നാല്‍ പുതിയ കൃഷി രീതി അനുസരിച്ച് 18 സെന്റീ മീറ്റര്‍ നീള ത്തില്‍ കപ്പത്തണ്ട് മുറിച്ച് മണ്ണിലേക്ക് താഴ്ത്തി വെക്കുന്ന ഭാഗത്ത് തണ്ടില്‍ വട്ടത്തില്‍ വരഞ്ഞാണ് നടുന്നത്. വേര് വേഗം പിടിക്കുന്നതിന് മരുന്ന് (വാം) പുരട്ടിയാണ് തണ്ട് ന ടുന്നത്. സാധരണ രീതിയേക്കാള്‍ ഒരു ലയര്‍ കൂടി വിളവ് ലഭിക്കുന്നതാണ് കൃഷി രീ തിയുടെ പ്രയോജനം.

കപ്പ കൂടാതെ കപ്പ, വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കാച്ചില്‍, വെണ്ട, വെള്ളരി, മത്തങ്ങ, ചീനി, വഴുതന തുടങ്ങി കൂവ വരെ കൃഷിയിടത്തിലുണ്ട്. പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍, മികച്ച ജൈവകര്‍ഷകന്‍, മാതൃക കര്‍ഷകനായും തിരഞ്ഞെടുത്തി ട്ടുണ്ട്.
പുതിയ കൃഷി രീതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ് കുന്നത്ത്, ഇന്‍ഫാം കാഞ്ഞിരപ്പള്ളി താലുക്ക് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, അസി. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജെ. ഷൈന്‍, എം.എസ്. ദര്‍ശന, ജോസ് ജൂലിയന്‍ വെള്ളക്കട, ജോസ് കാക്കനാട്, ജോസ് തെരുവുംകുന്നേല്‍, ഉല്ലാസ് മടുക്കക്കുഴി, ജോസ് മൈലപ്പറമ്പില്‍, സോമനാഥന്‍,  തുട ങ്ങിയവര്‍ പങ്കെടുത്തു.