റോബിൻ ബസ് നടത്തിപ്പുകാരൻ ​ഗിരീഷ് പൊലീസ് കസ്റ്റഡിയിൽ; നടപടി 2012 ലെ സാമ്പത്തിക തട്ടിപ്പ് കേസിൽ

Estimated read time 1 min read

റോബിൻ ബസ്  നടത്തിപ്പുകാരന്‍  ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വണ്ടി ചെക്കു നൽകി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടിയെന്നാണ് സൂചന. പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. പാലാ പൊലീസാണ് ​ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ നിലനിൽക്കുന്ന ലോങ് പെൻഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യപരിശോധന യ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

 

എറണാകുളത്തെ കോടതിയിൽ 2012 മുതൽ നില നിൽക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഇന്നു തന്നെ കൊച്ചിയിലെ കോടതിയിൽ ഗിരീഷിനെ ഹാജരാ ക്കും. ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാൻ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിര ഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആ ണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു.

ഇന്ന് രാവിലെയാണ് പാലായിൽ നിന്നുള്ള പൊലീസ് സംഘം ​ഗിരീഷിന്റെ ഈരാട്ടുപേ ട്ടയിലെ വീട്ടിലെത്തുന്നത്. 2012 മുതൽ നിലനിൽക്കുന്ന ലോറിയുടെ ഫിനാൻസു മാ യി ബന്ധപ്പെട്ട കേസാണ്. ലോം​ഗ് പെൻഡിം​ഗ് വാറന്റ് എറണാകുളത്തെ കോടതി യി ൽ നിന്ന് വന്നിട്ടുണ്ടെന്നും അതിനാൽ ​ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. വാറന്റ് കോടതിയിൽ‌ നിന്നും വന്നിട്ട് ഒരാഴ്ചയാണ് ആയിട്ടു ള്ളത്. എന്നാൽ പൊലീസ് നടപടിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ഭാര്യ‌യുൾപ്പെടെ ആരോപിക്കുന്നത്. ഒരാഴ്ച മുമ്പ് എത്തിയ വാറന്റ് കോടതി അവധിയുള്ള ഞായറാഴ്ച നോക്കി പൊലീസ് നടപ്പിലാക്കുന്നത് ദുരൂഹമെന്നാണ് ഭാര്യയുടെ ആരോപണം.

You May Also Like

More From Author