കോവിഡും പ്രളയവും മുല ദുരിതമനുഭവിക്കുന്ന കൂട്ടിക്കൽ, കൊക്കയാർ പഞ്ചായ ത്തുകളിൽ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളുടെ ജപ്തി നടപടികൾ അവസാനിപ്പിക്കുക , കേരള ബാങ്ക് നീതി പാലിക്കുക തുടങ്ങിയ ആ വശ്യങ്ങൾ ഉന്നയിച്ച് പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ നവംബർ 27 ന് രാവിലെ 10 ന് ഏന്തയാർ ടൗണിൽ പ്രതിഷേധ സംഗമം നടത്തും

പ്രമുഖ സാമൂഹിക പ്രവർത്തകൻ സി ആർ നീലകണ്ഠൻ പ്രതിഷേധ സംഗമം ഉദ്ഘാട നം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. അതിജീവന കൂട്ടാ യ്മ രക്ഷാധികാരി മിനി ഫിലിപ്പ്, എൻ കെ ബിജു, വി പി കൊച്ചുമോൻ, ജനറൽ കൺ വീനർ ബെന്നി ദേവസ്യ എന്നിവർ പ്രസംഗിക്കും. ചെയർമാൻ ഗോപി മാടപ്പാട്ട് അധ്യ ക്ഷനാകും.