സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന  ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തിൽ അടച്ചു പൂട്ടൽ കാലത്തും  സൗ ജന്യ പരിശീലനം തുടരുന്നു. പി.എസ്.സി /യു.പി.എസ്.സി /എസ്.എസ്.സി  അടക്കമു ള്ള വിവിധ കോഴ്സുകളിലേക്കാണ് ഓൺലൈൻ  ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. അ ഡ്മിഷൻ എടുത്ത  മുഴുവൻ  വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച് വാട്സാപ് ഗ്രൂപ്പു കളിലൂടെ ഓൺലൈനായി ആണ്  ക്ലാസുകൾ.
കൂടാതെ  ഈരാറ്റുപേട്ടയിലും, കങ്ങഴയിലുമുള്ള ഉപകേന്ദ്രങ്ങളിലും ഇതേ മാതൃകയിൽ ക്ലാസുകൾ  നടക്കുന്നുണ്ട്. അടച്ചിടൽ ആരംഭിച്ചത് മുതൽ മന്ത്രി കെടി ജലീലിന്റെ നിർദ്ദേ ശ പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഓൺലൈൻ ക്ലാസ്സുകളോട്  കുട്ടികളുടെ  പ്രതികരണം  മികച്ചതാണെന്ന്  പ്രിൻസിപ്പൽ  കെ.എം  ശശിധരൻ  അറിയിച്ചു.